കുട്ടികളിലാണ് ഈ അപകടം എപ്പോഴും പതിയിരിക്കുന്നത്. കാരണം കുട്ടികളുടെ ഓട്ടവും ചാട്ടവും തന്നെയാണ് ഇതിന് കാരണം. പലപ്പോഴും തല മുട്ടി അവിടെ മുഴച്ച് വരാറുണ്ട്. ചിലപ്പോള്‍ ആ ഭാഗം ചതയുകയും രക്തം കല്ലിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
എന്നാല്‍ ഇത്തരത്തില്‍ തലയിടിച്ച് മുഴക്കുന്നത് അത്ര വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ ദിവസങ്ങളോളം നില്‍ക്കും. വീട്ടില്‍ തന്നെ ഉടന്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.
എവിടെയെങ്കിലും തട്ടി തല മുഴച്ചാല്‍ ഉടന്‍ തന്നെ അല്‍പം ഐസ് ക്യൂബ് അപകടം പറ്റിയ സ്ഥലത്ത് വെക്കാം. ഇത് അരമണിക്കൂര്‍ കൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നു. പാടു പോലുമില്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുന്നു.
ഇത്തരം ഇടികളോ തട്ടലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ തല ഉയര്‍ത്തി വെച്ച്കിടക്കാം. ഇത് നെറ്റി വീങ്ങുന്ന വേദനയില്‍ നിന്ന് ആശ്വാസം നല്‍കും.
നെറ്റി മുട്ടിയാല് ആ ഭാഗത്ത് ഉടന്‍ തന്നെ ഒരു ടീബാഗ് നനച്ച് വെക്കുക. ഇത് വീക്കം കുറക്കുകയും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്ലൊരു പരിഹാരമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക്.വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് വേദനയുള്ള ഭാഗത്ത് ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നത് വേദന മാറ്റുകയും വീക്കംകുറക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് മൂന്ന് ദിവസം ഇത്തരത്തില്‍ചെയ്യുക. ഇത് ചെയ്യുന്നത് പാടുപോലും മാറ്റിത്തരുന്നു.
ആവണക്കെണ്ണ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ആവണക്കെണ്ണയുംതേനും മിക്‌സ് ചെയ്ത് ഇടിച്ച ഭാഗത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത്കഴുകിക്കളയണം. വേദനയും നീറ്റലും പുകച്ചിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മഞ്ഞളിന് കഴിയും. അല്‍പം മഞ്ഞള്‍വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മുഴക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാം.ഇത് നെറ്റിയിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മഞ്ഞളിന് കഴിയും. അല്‍പം മഞ്ഞള്‍വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മുഴക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാം.ഇത് നെറ്റിയിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഉള്ളി നെടുകേ മുറിച്ച് അത് കൊണ്ട് ഇടി കിട്ടിയ ഭാഗത്ത് നല്ലതു പോലെ ഉരസുക. ഇത്തരത്തില്‍ ചെയ്യുന്നതും നെറ്റി ഇടിച്ച് ഭാഗത്തെ വേദനയും നീരും ഇല്ലാതാക്കുന്നു.
വിശ്രമം എന്ത് അപകടം പറ്റിയാലും അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇത്തരത്തില്‍ നെറ്റി ഇടിക്കുകയോ മുഴക്കുകയോ ചെയ്താല്‍ അവരെ വഴക്ക് പറയാതെ വിശ്രമിക്കാന്‍ സമയം നല്‍കുക.
from Anweshanam | The Latest News From Health http://bit.ly/2FRbOlt
via IFTTT