പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലോകോത്തര നിലവാരമുള്ള കാത്ത് ലാബ് സമിധാനം ഒരുങ്ങുന്നു. ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും സാധാരണക്കാരായ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് കാത്ത് ലാബിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അത്യാധുനികവും ലോകോത്തര നിലവാരവുമുള്ള ഉപകരണങ്ങളോട് കൂടി സജ്ജമാക്കുന്ന ഈ കാത്ത് ലാബ് ലഭിക്കുന്നതോടുകൂടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറുകയാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ആരംഭിക്കുന്നത്. കാത്ത് ലാബ് സൗകര്യം ഉപയോഗിച്ച് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, TMT, Eco എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്. ഈ മേഖലയിലെ മുന്‍പന്തിയിലുള്ള ലോകോത്തര നിലവാരമുള്ള WIPRO-GE യന്ത്രസംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയത്. ശബരിമല തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ ഈ ആശുപത്രിയിൽ കാത്ത് ലാബ് വരുന്നത് പത്തനംതിട്ടയിലെ ജനങ്ങൾക്കും തീർത്ഥാടകർക്കും സഹായകരവുമാകും.
from Anweshanam | The Latest News From Health http://bit.ly/2TcYOd3
via IFTTT