Breaking

Wednesday, January 30, 2019

പത്മനാഭസ്വാമി ക്ഷേത്രക്കേസ്: സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണപരമായ അവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ പുതിയ അമിക്കസ്ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു

അതേസമയം, പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന നിലപാട് മാറ്റി രാജകുടുംബം. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജകുടുബം എടുത്ത നിലപാട്.

ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.



from Anweshanam | The Latest News From India http://bit.ly/2G7QMyy
via IFTTT