Breaking

Wednesday, October 3, 2018

മഴ: നാലുജില്ലയിൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: വരുംദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലുജില്ലയിൽ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിർദേശം (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചു. ഒക്ടോബർ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂർ ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ 24 മണിക്കൂറും താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2xXfPiL
via IFTTT