Breaking

Wednesday, October 3, 2018

ശബരിമലയിലെ സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവനനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. കോടതിവിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച്, നിയമവശങ്ങള്‍ വിശദീകരിക്കാന്‍ബോര്‍ഡ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനമെടുക്കുക.

റിവ്യൂപെറ്റിഷന്‍ നിലനില്‍ക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രമെ ദേവസ്വം ബോര്‍ഡ് പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായം ദേവസ്വം ബോര്‍ഡ് പിന്തുടരേണ്ടതില്ല എന്ന് മന്ത്രി പറയുമ്പോഴും, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്, ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് സൂചന. 
 



from Anweshanam | The Latest News From India https://ift.tt/2ODpIvP
via IFTTT