Breaking

Tuesday, October 2, 2018

ഡല്‍ഹിയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ മാര്‍ച്ച്; പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയന്റെ ആയിരക്കണക്കിന് പ്രവർത്തകർ ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തും. മാർച്ച് നടക്കുമ്പോഴുള്ള ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഒക്ടോബർ 8 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂഡൽഹിയിലെ പത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ നിലനിൽക്കുക. ഇതിന്റെ ഭാഗമായി അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് കൂടുന്നതും പൊതു പരിപാടികൾ നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് രാകേഷ്ടികായിത് നയിക്കുന്ന കിസാൻ ക്രാന്തി യാത്ര ഹരിദ്വാറിൽ നിന്നാണ് ആരംഭിച്ചത്. മാർച്ചിൽ ആയിരക്കണക്കിന് കർഷകരാണ് അണിനിരന്നിട്ടുള്ളത്. മാർച്ചിൽ നൂറുകണക്കിന് ട്രാക്ടറുകളും വാഹനങ്ങളും അണിനിരക്കുന്നുണ്ട്. മാർച്ച് നഗരത്തിൽ പ്രവേശിക്കുന്നതോടെ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാവുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് സിങ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കാർഷിക കടങ്ങൾ എഴുതിതള്ളൽ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ ക്രാന്തി യാത്ര രാജ്യ തലസ്ഥാനത്തെത്തുന്നത്. content highlights:Thousands Of Farmers To March To Delhi Today


from mathrubhumi.latestnews.rssfeed https://ift.tt/2RkknrN
via IFTTT