കന്നുകാലികളെ കടത്തിയെന്നാരോപിച്ച് വാഹനങ്ങൾക്ക് നേരെ ആളുകളുടെ ആക്രമണം. ഒരുകൂട്ടം ആളുകള്‍ ട്രക്കിന് തീവെക്കുകയും നാല് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ബംഗാളിലെ അസുറാലിയിലാണ് സംഭവം. അസുറാലിക്ക് സമീപമുള്ള പന്ദാരബാട്ടിയയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ച ട്രക്കുകള്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് തടയുകയും കന്നുകലികളെ പുറത്തിറക്കുകയുമായിരുന്നു.
പുറത്തിറക്കിയ കന്നുകാലികളില്‍ നാലെണ്ണം ചത്തിരുന്നു. ഇതോടെയാണ് ആള്‍ക്കൂട്ടം പ്രകോപിതരായതും ട്രക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. ഒരു ട്രക്കിന് തീയിട്ടപ്പോള്‍ മറ്റ് നാലെണ്ണം അടിച്ചുതകര്‍ക്കുകയായിരുന്നു. കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം, ഇത് ആദ്യമായല്ല കന്നുകാലി കടത്ത് നടക്കുന്നതെന്നും ഇത് പ്രദേശത്ത് സ്ഥിരമാണെന്നും ജനങ്ങള്‍ പൊലീസിനോട് പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2DKeS2y
via IFTTT