Breaking

Tuesday, October 30, 2018

വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; കൊച്ചുമകള്‍ക്ക് പരിക്ക്

ഇരിട്ടി (കണ്ണൂർ): ആറളം ഫാമിൽ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തൻ (80) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരി കൊച്ചുമകൾക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.


from mathrubhumi.latestnews.rssfeed https://ift.tt/2OeEhkX
via IFTTT