ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സമാജ്‌വാദ് പാര്‍ട്ടി അടക്കം 6 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യത്തിനു ധാരണയായി. എന്നാല്‍, സംസ്ഥാനത്തു കോണ്‍ഗ്രസിന്റേത് 'മൃദുഹിന്ദുത്വ' രാഷ്ട്രീയമാണെന്നാരോപിച്ചു സിപിഎമ്മും സിപിഐയും സഖ്യത്തിനു വിസമ്മതിച്ചു.
സഖ്യസാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ ഇടതുകക്ഷികള്‍ അടക്കം 8 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെയാണു യോഗം ചേര്‍ന്നത്.
ലോക്‌താന്ത്രിക് ജനതാദള്‍ (എല്‍ജെഡി), എസ്‌പി, ബഹുജന്‍ സംഘര്‍ഷ് ദള്‍ (ബിഎസ്‌ഡി), ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി (ജിജിപി), രാഷ്ട്രീയ സാമന്തദള്‍ (ആര്‍എസ്‌ഡി), പ്രജാതന്ത്രിക് സമാധന്‍ പാര്‍ട്ടി (പിഎസ്‌പി) എന്നീ കക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തോടു യോജിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനു താല്‍പര്യമില്ലെന്നാണ് ഇടതുകക്ഷികളുടെ നിലപാട്. 8 പാര്‍ട്ടികളും 7നു വീണ്ടും യോഗം ചേരുന്നുണ്ട്.
from Anweshanam | The Latest News From India https://ift.tt/2NRWHgi
via IFTTT