Breaking

Tuesday, October 2, 2018

എടിഎംവഴി ഇനി പിന്‍വലിക്കാന്‍ കഴിയുക 20,000 രൂപമാത്രം

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മിൽ നിന്ന് ഒരു ദിവസം പിൻവലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്ഫോമിലെ കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബർ 31 മുതലാവും ഇത് പ്രാബല്യത്തിൽ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിൻവലിക്കാനാകുന്നത്. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകൾ കൂടുന്നതു കൊണ്ടും ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ആണ് നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മിക്ക എ.ടി.എം. ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതൽ ഉപഭോക്താക്കൾക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ പി.കെ. ഗുപ്ത വ്യക്തമാക്കി. ഓഗസ്റ്റ് 17 വരെ 19.38 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് ആർ.ബി.ഐ.യുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നോട്ടു പിൻവലിക്കലിനു മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതലാണ്. 2011-നു ശേഷം വീടുകളിലെ കറൻസി നിക്ഷേപവും ഉയർന്നിട്ടുണ്ട്. ഇവയ്ക്ക് കടിഞ്ഞാണിടാനും നടപടി സഹായകരമായേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2QmOq0w
via IFTTT