Breaking

Wednesday, October 3, 2018

വ്യാപാര യുദ്ധം എല്ലാവരെയും ബാധിക്കും;20 വര്‍ഷം നീണ്ടുനില്‍ക്കും

ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതം അടുത്ത 20 വർഷം നിലനിൽക്കുമെന്ന് ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകൻ ജാക് മാ അഭിപ്രായപ്പെട്ടു. ഈ വ്യാപാര യുദ്ധം എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരം എപ്പോൾ നിൽക്കുന്നുവോ അപ്പോൾ യുദ്ധം ആരംഭിക്കും. അതിനാൽ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യാപാരം. വിശ്വാസ്യത കെട്ടിപ്പടുക്കാൻ മികച്ച മാർഗമാണ് വ്യാപാരം. പരസ്പരം പോരടിക്കാനുള്ള വാളല്ല അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാര യുദ്ധം അമേരിക്കയെയും ചൈനയെയും മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ബിസിനസിനെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2Ov7YSZ
via IFTTT