പ്രളയത്തിൽ നിന്നും കരകയറാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ചിൽ പങ്കാളികളാകാതെ വിസമ്മതപത്രം നൽകിയത് 1,15,000 ജീവനക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാത്തവരുടെ എണ്ണം സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലത്തിലൂടെ ബോധിപ്പിച്ചു. നിർബന്ധിത സ്വഭാവത്തിൽ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതിനെതിരെ കേരള എൻ.ജി.ഒ സംഘ് നൽകിയ ഹരജിയിലാണ് വിശദീകരണം.
ഗസറ്റഡ് നോൺ ഗസറ്റഡ് വിഭാഗം സർക്കാർ ഉദ്യോഗസ്ഥരിൽ 79 ശതമാനത്തിലേറെ പേരും ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകി. 85.64 ശതമാനം സെക്രട്ടേറിയറ്റ് ജീവനക്കാരും ശമ്പളം സംഭാവന നൽകിയപ്പോൾ എയ്ഡഡ് കോളജ് ജീവനക്കാരിൽ 82.17 ശതമാനം പേരും വിസമ്മതപത്രം നൽകിയതായും ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദൻകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
സംസ്ഥാനത്തെ 1,76,259 നോൺ ഗസറ്റഡ് ജീവനക്കാരിൽ 1,40,219 പേരും (79.55 ശതമാനം) ശമ്പളം സംഭാവന നൽകി. 23,597 ഗസറ്റഡ് ഒാഫിസർമാരിൽ 79.08 ശതമാനം വരുന്ന 18,660 പേരും ശമ്പളം നൽകി. മുനിസിപ്പൽ ജീവനക്കാരിൽ 79.11, പി.എസ്.സി ജീവനക്കാരിൽ 61.97, സർവകലാശാല ജീവനക്കാരിൽ 65.40, ലെജിസ്േലറ്റിവ് സെക്രേട്ടറിയറ്റ് ജീവനക്കാരിൽ 62.47 ശതമാനംവീതം സാലറി ചലഞ്ചിൽ പങ്കാളികളായി. 2663 ഗവ. കോളജ് അധ്യാപകരിൽ 1156 പേരും (43.41) സഹകരിച്ചു.
എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക ജീവനക്കാരിൽ 40.31 ശതമാനം പേരും സാലറി ചലഞ്ചുമായി സഹകരിച്ചപ്പോൾ 10,000 വരുന്ന എയ്ഡഡ് കോളജ് അധ്യാപകരിൽ 17.83 ശതമാനം മാത്രമാണ് നൽകിയത്. ശേഷിക്കുന്നവർ വിസമ്മതപത്രം നൽകി. ഒരുമാസത്തെ ശമ്പളം നിർബന്ധമായി ആവശ്യപ്പെടുന്നതാണ് സർക്കാറിെൻറ ഉത്തരവെന്ന വാദം തെറ്റാണെന്ന് ഇത് തെളിയിക്കുന്നു.
from Anweshanam | The Latest News From India https://ift.tt/2O1y7cX
via IFTTT