കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാക്കളെ സതീശൻ ഒതുക്കിയെന്നും ഗ്രൂപ്പില്ലെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്നും സതീശനെതിരായ പോസ്റ്ററിൽ വിമർശനങ്ങളുണ്ട്. സതീശനെഅഭിനവ തുഗ്ലക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ പോസ്റ്ററുകൾ.ഡിസിസി ഓഫീസിന്റെ മതിലിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നീ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി.സതീശന്റെ പൊയ്മുഖം തിരിച്ചറിയുക എന്നാണ് ഒരു പോസ്റ്ററിൽ പറയുന്നത്. ഗ്രൂപ്പില്ല എന്ന് കളളംപറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി.സതീശന്റെ കോൺഗ്രസ് വഞ്ചന ജനം തിരിച്ചറിയണമെന്ന്മറ്റൊരു പോസ്റ്ററിൽ പറയുന്നു. ജില്ലയിൽ കോൺഗ്രസിന് സീറ്റുകൾ നഷ്ടപ്പെട്ടാലും തന്റെ ഗ്രൂപ്പുകാരൻ തന്നെ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ആകണമെന്നുളള വി.ഡി.സതീശന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ഗ്രൂപ്പ് ഇല്ലെന്ന്കോൺഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന സതീശന്റെ കളളക്കളി തിരിച്ചറിയണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. രക്ഷകന്റെ മുഖംമൂടി അണിഞ്ഞു തന്ത്രപരമായി പുത്തൻ ഗ്രൂപ്പുണ്ടാക്കി കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് ആണ് സതീശനെന്നും വിമർശനമുണ്ട്. എറണാകുളം ജില്ലയിൽ വി.ഡി. സതീശന്റെ അടുപ്പക്കാരനായമുഹമ്മദ് ഷിയാസ്ഡിസിസി പ്രസിഡന്റ് ആയേക്കുമെന്ന് സൂചന പുറത്തുവരുന്നതിനിടയിലാണ്പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3muUebv
via
IFTTT