Breaking

Friday, June 18, 2021

വിജയം തുടരാന്‍ കൊളംബിയ, ആദ്യ വിജയം തേടി വെനസ്വേല | LIVE BLOG

ഗോയിയാനിയ: കോപ്പ അമേരിക്കയിൽ കൊളംബിയ വെനസ്വേലയെ നേരിടുന്നു. ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയമാണ് കൊളംബിയ ലക്ഷ്യം വെയ്ക്കുന്നത്. വെനസ്വേല ആദ്യ വിജയമാണ് ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് കൊളംബിയ കീഴടക്കിയത്. സൂപ്പർതാരം ഹാമിഷ് റോഡ്രിഗസ് പരിക്കുമൂലം കളിച്ചേക്കില്ല. റോഡ്രിഗസ് ഇല്ലാത്തത് ടീമിന്റെ മുന്നേറ്റ നിരയെ സാരമായി ബാധിക്കുന്നുണ്ട്. മറുവശത്ത് വെനസ്വേല ആദ്യ മത്സരത്തിൽ ബ്രസീലിനോട് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. ടീമിലെ 12 പേർക്ക് കോവിഡ് ബാധിച്ചതുമൂലം പകരക്കാരെ വെച്ചാണ് വെനസ്വേല ബ്രസീലിനെതിരേ കളിച്ചത്. എന്നിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. ഇന്ന് വിജയിച്ചാൽ കൊളംബിയയ്ക്ക് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ഏകദേശം ഉറപ്പിക്കാം. എന്നാൽ വെനസ്വേലയ്ക്ക് ഇന്ന് വിജയിച്ചേ മതിയാകൂ. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം.... Content HIghlights: Colombia vs Venezuela Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3wAkeoj
via IFTTT