Breaking

Monday, June 7, 2021

കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

കണ്ണൂർ: ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം.തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ പുലർച്ചെ ആംബുലൻസ് അപകടത്തിൽപ്പെട്ടപ്പോൾ| ഫോട്ടോ: ലതീഷ് പൂവത്തൂർ\ മാതൃഭൂമി ബെന്നി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യാവൂർ സ്റ്റേഷൻ പരിധിയിലെ ചുണ്ടപ്പറമ്പിൽനിന്ന് രോഗിയുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ഉള്ളിലുള്ളവരെ പുറത്തെടുത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മൂന്നുപേരുടെ ജീവൻ നഷ്ടമായിരുന്നു. content highlights:three dies in ambulance accident at kannur


from mathrubhumi.latestnews.rssfeed https://ift.tt/3x34cTK
via IFTTT