Breaking

Thursday, June 24, 2021

വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും കടലോളം വാത്സല്യമായിരുന്നു വിസ്മയയോട്

കൊല്ലം : എന്റെ മാളുവിനൊപ്പം കഴിഞ്ഞനിമിഷങ്ങൾ... ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഓർമയാക്കി അവൾ... ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ട വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വാക്കുകളാണിത്. സ്നേഹിച്ചും കലഹിച്ചും ടിക് ടോക്കിൽ രസകരങ്ങളായ വീഡിയോകൾ ചെയ്തും ഏറെ സന്തോഷത്തോടെയാണ് കൈതോട്ടുള്ള വീട്ടിൽ അവർ കഴിഞ്ഞത്. വീഡിയോകളിലൊന്നിൽ കടലോളം വാത്സല്യം എന്ന പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വിജിത്തിന്റെയും വിസ്മയയുടെയും അഭിനയം. വീട്ടിലും നാട്ടിലും എല്ലാവർക്കും കടലോളം വാത്സല്യമായിരുന്നു അവളോട്. അവളുടെ ഇഷ്ടങ്ങൾക്കൊപ്പമായിരുന്നു അച്ഛനും അമ്മയും സഹോദരനുമെല്ലാം. രസകരങ്ങളായ ഒട്ടേറെ വീഡിയോകളാണ് ഇരുവരും ചേർന്നു ചെയ്തിരുന്നത്. പെങ്ങന്മാരുടെ കൂട്ടുകാരെ കാണുമ്പോൾ ഇളക്കംകാട്ടുന്ന ആങ്ങളയായി വിജിത്തും നൃത്തവും അഭിനയവുമെല്ലാംകൊണ്ട് വിസ്മയയും ശ്രദ്ധേയയായിരുന്നു. കുട്ടികളുടെ പ്രിയങ്കരിയായ ഡോറയുടെ ഭാവപ്രകടനങ്ങളും വിസ്മയ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതോടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം വിസ്മയയ്ക്ക് അന്യമാകുകയായിരുന്നു. ചിലപ്പോൾ സ്നേഹത്തോടെയും മറ്റുചിലപ്പോൾ അങ്ങേയറ്റം മോശമായും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു കിരൺ. അച്ഛനമ്മമാരും സഹോദരനും തന്നെച്ചൊല്ലി വേദനിക്കേണ്ടന്നു കരുതിയാണ് പരീക്ഷയെഴുതാൻപോയ വിസ്മയ, അവിടെനിന്നു കിരണിനൊപ്പം പോയതെന്ന് ബന്ധുക്കൾ പറയുന്നു. അന്നുമുതൽ കാറിന്റെപേരിൽ മോശം പെരുമാറ്റം കിരണിൽനിന്നുണ്ടായി. അവസാനം വിളിക്കുമ്പോൾ അമ്മയോട് 5,500 രൂപ തന്റെ അക്കൗണ്ടിൽ ഇടാൻ അഭ്യർഥിച്ചിരുന്നതായും അച്ഛൻ പറയുന്നു. സർക്കാർഉദ്യോഗസ്ഥനല്ലേയെന്നു കരുതി മാര്യേജ് ബ്യൂറോ വഴി വിവാഹാലോചന തുടങ്ങിയതുമുതൽ ഡോക്ടർമാരും എൻജിനീയർമാരുമടക്കം നിരവധിപ്പേരുടെ വിവാഹാലോചനകൾ വന്നിരുന്നതായി വിജിത്ത്. സർക്കാർ ഉദ്യോഗസ്ഥനല്ലേ, ഉയർന്ന പദവിയല്ലേയെന്ന് അന്നു കരുതി. കിരണിനെപ്പറ്റി മോശം അഭിപ്രായമൊന്നും അന്നു കേട്ടിരുന്നില്ല. വിവാഹം ഉറപ്പിച്ചശേഷം കിരൺ കൈതോട്ടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇടയ്ക്ക് വിസ്മയയെ മർദിച്ചതായി അറിഞ്ഞിരുന്നെങ്കിലും കാര്യമായെടുത്തിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2UzLFAn
via IFTTT