കൊയിലാണ്ടി: അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂർ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂർ നരക്കോട് മഠത്തിൽ കുളങ്ങരമീത്തൽ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽനിന്നാണ് ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്. കേരളത്തിൽനിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമിൽ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടർന്നുള്ള ലോക്ഡൗണിനെത്തുടർന്നാണ് ബസുകളുടെ യാത്ര മുടങ്ങിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:tourist bus driver stuck in Assam commits suicide
from mathrubhumi.latestnews.rssfeed https://ift.tt/3cLN255
via
IFTTT