കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ സഹോദരൻ മരിച്ചുവെന്ന് നടി മഹി വിജ്. കുറച്ച് നാളുകൾക്ക് മുൻപ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാതെ വന്ന സാഹചര്യത്തിൽ മഹി വിജ് സഹായം അഭ്യർഥിച്ചു വന്നിരുന്നു. തുടർന്ന് നടൻ സോനു സൂദാണ് നടിയെ സഹായിച്ചത്. എന്റെ 25 വയസ്സുകാരനായ സഹോദരൻ കോവിഡിനോടുള്ള അവന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവായിരുന്നിട്ടും പ്രതീക്ഷയോടെയാണ് ഞങ്ങൾ ജീവിച്ചത്. എന്റെ അനുജന് കിടക്ക ലഭിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയ സോനു സൂദിന് നന്ദി- മഹി വിജ് കുറിച്ചു. അപരിചിതൻ എന്ന സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ വേഷമിട്ട നടിയാണ് മഹി വിജ്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല മഹി. രണ്ട് പെൺമക്കളുടെ അമ്മയാണവർ. രണ്ടാമത്തെ മകളുടെ ജനനവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു മോഡലും റിയാലിറ്റി ഷോ താരവുമായ മഹി. Content Highlights:Mahhi Vij loses her brother to Covid, thanks Sonu Sood for helping him
from mathrubhumi.latestnews.rssfeed https://ift.tt/2Sh4rM4
via
IFTTT