Breaking

Saturday, June 12, 2021

ആദ്യം നട്ട തെങ്ങ് കുലച്ചു, കാണാൻ മുഖ്യമന്ത്രിയെത്തി

തിരുവനന്തപുരം: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലത്തോടെ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കാണാനെത്തി. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18 കുല തേങ്ങയുടെ നിറവോടെ നിൽക്കുന്നത്. 2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തെങ്ങിൻതൈ നട്ടത്. വെള്ളിയാഴ്ച ഓണത്തിനൊരുമുറം പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് നട്ട തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് മരങ്ങളും കൃഷിയും പരിപാലിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2SuiePl
via IFTTT