Breaking

Friday, June 18, 2021

മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി

കുമളി: മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്റെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3wGeCZI
via IFTTT