തൃശ്ശൂർ: ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്റർ നടത്തിയ ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയിൽ കേരളത്തിന് മികവ്. ഈയിടെ പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽനിന്ന് 35 പേരുണ്ട് . കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ എം.ജി. സർവകലാശാലാ വൈസ് ചാൻസലർ സാബു തോമസാണ്. രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഇദ്ദേഹത്തിന്റെ സ്ഥാനം 19 ആണ്. ഏഷ്യൻ ശാസ്ത്രജ്ഞരിൽ 235-ാം സ്ഥാനവും ലോക ശാസ്ത്രജ്ഞരിൽ 2611-ാം സ്ഥാനവുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുള്ളത് എം.ജി. സർവകലാശാലയിലാണ്. 35 ശാസ്ത്രജ്ഞരിൽ 16 പേരും എം.ജി.യിലാണ്. കേരള കാർഷിക സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ടെക്‌നോളജി കേരള, കേരള യൂണിവേഴ്‌സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ നാലുവീതം ശാസ്ത്രജ്ഞരും പട്ടികയിലുണ്ട്.ലോകമെമ്പാടുമുള്ള 5,052 ശാസ്ത്ര ജേർണലുകളിലെ പ്രബന്ധങ്ങളുടെ ഗുണനിലവാരം കണക്കാക്കിയും അവസാന അഞ്ചുവർഷത്തെ പ്രബന്ധങ്ങളുടെ എണ്ണം കണക്കാക്കിയും അവ എത്ര പേർ ഉപയോഗപ്പെടുത്തിയെന്നും (ഇൻഡക്സ്) എത്രയിടങ്ങളിൽ പരാമർശം വന്നുവെന്നും കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി, തൃശ്ശൂരിലെ ശ്രീകേരള വർമ കോളേജ്. ആലപ്പുഴ എടത്വയിലെ സെയ്‌ന്റ് അലോഷ്യസ് കോളേജ് എന്നിവയാണ് ശാസ്ത്രപ്രതിഭകളുള്ള സ്ഥാപനങ്ങളുടെ പട്ടികയിലിടം പിടിച്ചത്.ഡോ. സാബു തോമസ്ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, അമേരിക്കൻ ഫുൾബ്രൈറ്റ് ഫെലോ, ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ. പ്രസിദ്ധീകരണങ്ങൾ- 1000, സൈറ്റേഷൻസ്- 50021, പേറ്റന്റുകൾ ഫയൽ ചെയ്തത്- 15, കിട്ടിയത്- 3, എഡിറ്റഡ് ബുക്ക്- 138, ഗവേഷണ മേൽനോട്ടം-106(ഇതിൽ 13 എണ്ണം അന്താരാഷ്ട്രം), പ്രോജക്ടുകൾ 40, പഠനത്തിനുള്ള ധനസഹായം -2298.62 കോടി രൂപ.
from mathrubhumi.latestnews.rssfeed https://ift.tt/35U9mWh
via
IFTTT