കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസിൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് 'കാര്യങ്ങളെല്ലാം' അറിയാമായിരുന്നു എന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ശിവശങ്കറിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ പരാമർശമുള്ളത്. യു.എ.ഇ. കോൺസുലേറ്റിൽ നടക്കുന്നതെല്ലാം സ്വപ്നയിലൂടെ ശിവശങ്കർ അറിയുന്നുണ്ടായിരുന്നുവെന്ന് നോട്ടീസിൽ പറയുന്നു. സ്വപ്നയടക്കമുള്ള സംഘത്തിന് ശിവശങ്കർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകളും വിദേശയാത്രയുമുണ്ടായിട്ടുണ്ട്. ലൈഫ് മിഷൻ കേസിലെ യൂണീടാക് ബിൽഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പൻ നൽകിയ ആപ്പിൾ ഐഫോണുകളിലൊന്ന് സ്വപ്ന ശിവശങ്കറിന് സമ്മാനിച്ചിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന ശിവശങ്കറും കസ്റ്റംസ് ആക്ട് അനുസരിച്ച് ശിക്ഷാർഹനാണെന്ന് നോട്ടീസിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3xNY0iP
via
IFTTT