Breaking

Friday, June 4, 2021

ഇന്ധന വില വര്‍ധന തുടരുന്നു; പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയും കൂടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനിടെ ഇരുട്ടടിയായി ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നുകൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും വർധിച്ചുതുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു. content highlights:fuel price hike, peterl-diesel price


from mathrubhumi.latestnews.rssfeed https://ift.tt/3fU2KgN
via IFTTT