Breaking

Friday, June 11, 2021

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ​ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു,സഞ്ജു ടീമില്‍

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്..വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക. ജൂലായ് 13-ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് വീതം ഏകദിന മത്സരങ്ങളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊളംബോ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് എല്ലാ മത്സരങ്ങളും. ഇന്ത്യൻ ടീം ശിഖർ ധവാൻ (ക്യാപ്റ്റൻ) പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കൽ, ഋുതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുവേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, കെ.ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സീനിയർ ടീം. ജൂൺ പതിനെട്ടിന് ന്യൂസീലൻഡിനെതിരേയാണ് ഫൈനൽ. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കും. ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ പര്യടനം നടത്തുന്നു എന്നത് അപൂർവ്വമായ കാര്യമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/354dsLk
via IFTTT