Breaking

Monday, June 7, 2021

രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2427 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി. രാജ്യത്ത് ഇതിനോടകം 2,89,09,975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,27,86,482 പേർക്ക് ഇതുവരെ വാക്സിൻ നൽകിക്കഴിഞ്ഞു. ജൂൺ ആറുവരെ 36,63,34,111 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അറിയിച്ചു. ഇന്നലെ മാത്രം 15,87,589 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. വ്യക്തമാക്കി. content highlights:india covid update


from mathrubhumi.latestnews.rssfeed https://ift.tt/3inksec
via IFTTT