Breaking

Sunday, May 23, 2021

ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച് ജില്ലാ കളക്ടര്‍; ഒടുവില്‍ മാപ്പ് പറച്ചില്‍

ചത്തീസ്ഗഢ്: ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലാണ് സംഭവം. ജില്ലാകളക്ടർ രൺബീർ ശർമ്മ യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾസാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജില്ലാ കളക്ടർ ക്ഷമാപണവുമായെത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു. वाकई हद है ये... यकीन नहीं तो ये वीडियो भी देख लीजिये..@SurajpurDistकलेक्टर साहब आपको किस बात की इतनी खीज.. लड़का कह रहा, भगवान कसम फ़ोन पे कोई रिकॉर्ड नहीं किया..पर वाह रे दंभ..@bhupeshbaghel@tamradhwajsahu0@_SubratSahoo@DPRChhattisgarh#lockdown#Chhattisgarh#cgnewshttps://t.co/GhFmnf1qa4pic.twitter.com/ZLAdkVlhLo — Anshuman Sharma (@anshuman_sunona)May 22, 2021 യുവാവിന്റെ കയ്യിലുള്ള ഫോൺ കളക്ടർ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയും ചെയ്തു. Content Highlight: Chhattisgarh IAS officer apologize


from mathrubhumi.latestnews.rssfeed https://ift.tt/34cWutu
via IFTTT