Breaking

Sunday, May 23, 2021

സൗമ്യ സന്തോഷിന് ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കാന്‍ ഇസ്രയേല്‍

ന്യൂഡൽഹി: പാലസ്തീന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം(ഓണററി സിറ്റിസൺഷിപ്പ്)നൽകാൻ ഇസ്രയേൽ. ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസൺ ആണെന്നാണ്. സൗമ്യയെ തങ്ങളിൽ ഒരാളായാണ് അവർ കാണുന്നത്-ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉന്നത ഉദ്യോഗസ്ഥൻ റോണി യെദീദിയ ക്ലീൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആദരസൂചക പൗരത്വം നൽകാൻ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പ്രതികരിച്ചു. മകൻ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേർത്തു. content highlights:israel to confer honorary citizenship to soumya santhosh


from mathrubhumi.latestnews.rssfeed https://ift.tt/3bN2Cx7
via IFTTT