Breaking

Thursday, May 27, 2021

ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

കെച്ചി: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 93.90 രൂപയും ഡീസൽ വില 89.28 രൂപയും ആയി വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 96 രൂപയിലെത്തി. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. Content Highlight: Petrol price hike again


from mathrubhumi.latestnews.rssfeed https://ift.tt/2ROszW7
via IFTTT