Breaking

Thursday, May 27, 2021

ബോട്ടില്‍ രക്ഷപ്പെടുന്നതിനിടെ മെഹുല്‍ ചോക്‌സിയെ നാടകീയമായി പിടികൂടി

സെയ്‌ന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ചോക്സിക്കെതിരേ ഇൻറർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആൻറിഗ്വയിൽ നിന്ന് ഞായറാഴ്ച മുതൽ ചോക്സിയെ കാണാതായതായി പോലീസും അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗർവാളും പറഞ്ഞിരുന്നു.നിലവിൽ ഡൊമിനക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ചോക്സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3bWWKRQ
via IFTTT