ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ്. കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് അവർ ഉപദേശിച്ചു. കോവിഡിന്റെ മൂന്നാം കുതിച്ചുചാട്ടം നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ, തടയാൻ കഴിയും. അതിനായി ഇന്ത്യ ഇപ്പോഴേ പ്രവർത്തിക്കണം, ഇന്ത്യയിൽ ദിവസേനയുള്ള അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കയും വെല്ലുവിളിയും നിറഞ്ഞ അവസ്ഥയിലാണെന്നും അവർ പറഞ്ഞു.ഈ കുതിച്ചുചാട്ടം ഇതിനകംതന്നെ ആരോഗ്യ സേവനങ്ങളിൽ അധികഭാരം ചുമത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കേസുകൾ കുറയുന്നുണ്ട്. എന്നാലും സാഹചര്യം ആശങ്കയും വെല്ലുവിളിയും നിറഞ്ഞതായി തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3fxabdk
via
IFTTT