Breaking

Saturday, May 29, 2021

ഇളവുകളോടെ ലോക്‌ഡൗൺ നീട്ടിയേക്കും; ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കും. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും. Content Highlights: Kerala may extend lockdown


from mathrubhumi.latestnews.rssfeed https://ift.tt/3c4u9dw
via IFTTT