Breaking

Sunday, May 30, 2021

'എൽ.ഡി.എഫ്‌. നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കും; യു.ഡി.എഫിൽ അത് വലിയ പ്രയാസമാണ്'

കഴിഞ്ഞ നിയമസഭയിൽ കേരള കോൺഗ്രസ് എമ്മിന് ഉണ്ടായിരുന്ന നിയമസഭാംഗങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ മുന്നണിമാറ്റം ഗുണംചെയ്തോ ഇക്കാലമത്രയും എൽ.ഡി.എഫിന് കടന്നുകയറാൻ കഴിയാതിരുന്ന യു.ഡി.എഫിന്റെ പല ശക്തികേന്ദ്രങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടതിന് സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിൽ കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം വലിയ ഘടകമായിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിച്ചു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി പോലുള്ള മണ്ഡലങ്ങളിലും കോട്ടയം ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും അമ്പ​േതാളം ഗ്രാമപ്പഞ്ചായത്തുകളിലും ഇത് പ്രകടമായി. പാർട്ടി ഒരു സന്ദിഗ്ധഘട്ടത്തിൽ എടുത്ത തീരുമാനത്തിന് ജനം അംഗീകാരം നൽകിയെന്നതിന്റെ വ്യക്തമായ സൂചനയാണിത്. യു.ഡി.എഫിനെ പിന്തുണച്ചവരിലെ വലിയൊരു ശതമാനം വോട്ട് എൽ.ഡി.എഫിൽ എത്തിച്ചത് ഈ തീരുമാനമാണ്. എൽ.ഡി.എഫ്. ബന്ധം ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. നാലുപതിറ്റാണ്ട് യു.ഡി.എഫിന്റെ ഭാഗമായിരുന്നല്ലോ. കേരള കോൺഗ്രസിന്റെ ലക്ഷ്യത്തിൽനിന്ന് വഴിമാറിയെന്ന ആക്ഷേപമുണ്ടല്ലോ കേരള കോൺഗ്രസ് അതിന്റെ ലക്ഷ്യത്തിൽനിന്ന് വഴിമാറിയെന്ന് എന്തടിസ്ഥാനത്തിലാണ് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കുക? 40 വർഷത്തോളം യു.ഡി.എഫിനൊപ്പം നിന്നു. അതിൽ 20 വർഷം അധികാരത്തിലും 20 വർഷം പ്രതിപക്ഷത്തുമായിരുന്നു. അധികാരത്തിനുപിറകെ പോവുന്നവരാണെങ്കിൽ 20 വർഷം പ്രതിപക്ഷത്തിരിക്കേണ്ട ആവശ്യമില്ലല്ലോ. യു.ഡി.എഫ്. പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം കോൺഗ്രസിനെക്കാൾ വാശിയോടെ അത് നേരിടാൻ കേരള കോൺഗ്രസും കെ.എം. മാണിസാറും മുൻപന്തിയിൽനിന്നു. കേരള കോൺഗ്രസ് ഉള്ളതുകൊണ്ട് ഭരണത്തിലും പ്രതിപക്ഷത്തും ഇരുന്നപ്പോൾ യു.ഡി.എഫിന് നല്ല പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു. കാരുണ്യ ലോട്ടറി, സാമൂഹികപെൻഷൻ, റവന്യു അദാലത്ത്, തൊഴിലാളിപെൻഷൻ ഇങ്ങനെ പലതും നടപ്പാക്കുന്നതിൽ മാണിസാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധ്വാനവർഗസിദ്ധാന്തം മുറുകെപ്പിടിച്ചാണ് പാർട്ടി ഇപ്പോഴും മുന്നോട്ടുപോവുന്നത്. പാർട്ടി ലക്ഷ്യത്തിൽനിന്ന് വഴിമാറിയെന്ന വിലയിരുത്തൽ തെറ്റാണ്. യു.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നാണല്ലോ പറഞ്ഞത്. എങ്കിൽ എന്തിനായിരുന്നു മുന്നണിമാറ്റം. പഴയ കാര്യങ്ങളിലേക്കൊന്നും കടക്കാൻ എനിക്ക് താത്പര്യമില്ല. അതെല്ലാം അടഞ്ഞ അധ്യായമാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. കേരള കോൺഗ്രസ് മുന്നണി വിട്ടതല്ല. യു.ഡി.എഫ്. ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. നേരത്തേ യു.ഡി.എഫിൽനിന്നുകൊണ്ട് ചെയ്തതുപോലുള്ള കാര്യങ്ങൾ ഇനി എൽ.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ. അതിനെക്കാൾ നല്ല രീതിയിൽ ഇടപെടാൻ സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടി എൽ.ഡി.എഫിന്റെ ഭാഗമായി മാറിയത്. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ പല കാര്യങ്ങളിലും ഇടപെട്ട് തീരുമാനങ്ങളുണ്ടാക്കി. കർഷകസമൂഹത്തിന് ഗുണംചെയ്യുന്ന തീരുമാനങ്ങൾ പലതും എടുക്കാൻ പാർട്ടി ഇടപെട്ടു. റബ്ബറിന്റെ താങ്ങുവില 170 രൂപയായി നിശ്ചയിച്ചു. നെല്ല്, നാളികേരം തുടങ്ങിയവയുടെ സംഭരണവിലയും കൂട്ടി. അഞ്ചുവർഷമായി ശമ്പളമില്ലാതെ പ്രയാസപ്പെടുന്ന എയ്ഡഡ് സ്കൂളുകളിലെ 3400 അധ്യാപകരുടെ ശമ്പളകാര്യത്തിൽ തീരുമാനമുണ്ടാക്കി. പഴം, പച്ചക്കറി മേഖലയിൽ താങ്ങുവില കൊണ്ടുവന്നു. മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാർക്ക് സംവരണം നടപ്പാക്കി. ഇതെല്ലാം മുന്നണിയിൽവന്ന് മൂന്നുമാസത്തിൽ നേടിയെടുക്കാൻ കഴിഞ്ഞു. തുടർന്നും ഇതേരീതിയിലുള്ള ഇടപെടൽ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാവും. ജനക്ഷേമകരമായ കാര്യങ്ങൾ ഇടതുമുന്നണി നടപ്പാക്കുകയും ചെയ്യും. പാലായിലെ പരാജയം വ്യക്തിപരമായി താങ്കളുടെ രാഷ്ട്രീയജീവിതത്തിൽ തിരിച്ചടിയായോ. മുന്നണി മികച്ച വിജയം നേടിയപ്പോഴും ആ പരാജയം തളർത്തിയോ പാലായിൽനടന്നത് ഒരു രാഷ്ട്രീയപോരാട്ടമാണ്. അരനൂറ്റാണ്ടോളം ഒരേ മുന്നണിയെ ജയിപ്പിച്ച മണ്ഡലമാണ് പാലാ. മാണിസാറിന്റെ മരണശേഷം കേരളകോൺഗ്രസിനെ ശിഥിലമാക്കാൻ പലരും ശ്രമിച്ചു. പാർട്ടിയെ മുന്നണിയിൽനിന്ന് പുറത്താക്കി. ഈ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച് എൽ.ഡി.എഫിന്റെ ഭാഗമായതിൽ പലർക്കും ഞങ്ങളോട് പകയായി. ഒരുമുന്നണിയിലുമില്ലാതെ തകർന്നുപോവുമെന്ന് സ്വപ്നംകണ്ടവർ പാലായിൽ ഞങ്ങളെ തോൽപ്പിക്കാൻ ബി.ജെ.പി.യുമായി കൂട്ടുകൂടി. ലോക്സഭാതിരഞ്ഞെടുപ്പിൽ 26,000-ത്തോളം വോട്ടും 2016-ലെ നിയമസഭാതിരഞെടുപ്പിൽ 24,000 വോട്ടും നേടിയ ബി.ജെ.പി.ക്ക് ഇത്തവണ ലഭിച്ചത് 10,400 വോട്ടുമാത്രമാണ്. 14,000-ത്തോളം വോട്ട് പരസ്യമായി മറിച്ചു. എന്നെ തോൽപ്പിക്കണമെന്ന അജൻഡയിൽ ഒരു അവിശുദ്ധബന്ധം സ്ഥാപിച്ചു. അതുകൊണ്ട് പരാജയത്തിൽ ഒട്ടും തളർച്ചയില്ല. രാഷ്ട്രീയമായി ഇതിനെ അതിജീവിക്കും. യഥാർഥ കേരള കോൺഗ്രസ് ഞങ്ങളാണെന്ന് തെളിയിക്കാൻ സാധിച്ചു. കേരള കോൺഗ്രസിനെ ശിഥിലമാക്കാൻ ആരാണ് കരുനീക്കിയത്. ചില കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസിനെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ നേതാക്കളുമെന്ന് ഞാൻ പറയുന്നില്ല. ഇതിനായി ചിലരെ കൂട്ടുപിടിച്ചു. പാലാ ഉപതിരഞ്ഞെടുപ്പുസമയത്ത് ചിഹ്നംപോലും അനുവദിക്കാതെ പി.ജെ. ജോസഫ് വാശിപിടിച്ചപ്പോൾ യു.ഡി.എഫ്. നേതാക്കൾ ഇടപെടാനോ സമ്മർദംചെലുത്താനോ തയ്യാറാവാതെ നോക്കിനിന്നു. ഇപ്പോൾ യു.ഡി.എഫ്. വിട്ട് പലജില്ലയിലും നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസിലേക്ക് പ്രവഹിക്കുകയാണ്. കെ.എം. മാണിക്ക് എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രവർത്തിച്ച് പരിചയമുണ്ട്. താങ്കൾ ആദ്യമായാണല്ലോ എൽ.ഡി.എഫിൽ എത്തുന്നത്. രണ്ടുമുന്നണിയും തമ്മിൽ എന്താണ് പ്രകടമായ മാറ്റം മനസ്സിലാക്കിയത്. സി.പി.എം. ഒരു നിലപാട് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കും. ഘടകകക്ഷിയാക്കാമെന്ന് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തു. സീറ്റുവിഭജനകാര്യത്തിലും ഇതേ ഉറച്ചതീരുമാനം കണ്ടു. എന്നാൽ, യു.ഡി.എഫിന് ഒരു നിലപാടെടുത്താൽ അത് നടപ്പാക്കാൻ വലിയ പ്രയാസമാണ്. പറ്റാത്ത കാര്യമാണെങ്കിൽ അത് പറ്റില്ല എന്ന് എൽ.ഡി. എഫ്. തീർത്തുപറയും. ഒരു കാര്യം തീരുമാനിച്ചാൽ എൽ.ഡി.എഫ്. ഒരു ബാഹ്യഇടപെടലുകൾക്കും സ്വാധീനത്തിനും വഴങ്ങില്ല. മാണി സി. കാപ്പനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണോ ഞങ്ങൾ നേരത്തേയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. വ്യക്തിപരമായ ബന്ധങ്ങൾക്കൊന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കേരള കോൺഗ്രസ് പിളർന്നപ്പോൾ ഒപ്പംനിൽക്കുമെന്ന് പ്രതീക്ഷിച്ച പലരും കൈവിട്ടെന്ന് തോന്നിയോ ജോസ് കെ. മാണി മാറിനിൽക്കരുത്, മുന്നോട്ടുവരണം പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നൊക്കെ പറഞ്ഞ് തുടക്കത്തിൽ എന്നോട് സമ്മർദംചെലുത്തിയവർ പിന്നീട് പിളർപ്പിലേക്കെത്തിയപ്പോൾ പതുക്കെ പിൻമാറി. ആരുടെയും പേരുപറയാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ ഞാനില്ല. പക്ഷേ, മാണിസാറിന്റെ രാഷ്ട്രീയത്തിനോടും കാഴ്ചപ്പാടുകളോടും ഒപ്പം നിൽക്കുമെന്ന് കരുതിയ ചിലരൊക്കെ അവസാനനിമിഷം പിന്നോട്ടടിച്ചു. എങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറാൻ സാധാരണപ്രവർത്തകർ ഒറ്റക്കെട്ടായി കൂടെനിന്നുവെന്നതാണ് ആത്മവിശ്വാസം പകരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3p1gGbD
via IFTTT