കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം കാണാതായ എഎസ്ഐ മടങ്ങിയെത്തി. എറണാകുളം ഹാർബർ സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാർ ഞായറാഴ്ച രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സിഐ ഉത്തംകുമാറിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകാൻ സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാതാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. തിരിച്ചെത്തിയ ഉത്തംകുമാർപള്ളുരുത്തി പോലീസ് സ്റ്റേഷനിലാണുള്ളത്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഉത്തംകുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3vDEvc6
via
IFTTT