തൃശ്ശൂർ: സംസ്ഥാനത്ത് 45 വയസ്സിനുമേലുള്ളവർക്ക് കോവാക്സിന്റെ രണ്ടാം ഡോസ് ആവശ്യത്തിന് ഇല്ല. വാക്സിൻ ക്യാമ്പുകളിൽ വലിയതോതിൽ വിതരണം ചെയ്തത് കോവാക്സിനായിരുന്നു. അതിന്റെ രണ്ടാം ഡോസ് എടുക്കാനുള്ളതിന്റെ കാലപരിധി ഉടൻ തീരും. വാക്സിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് നിരന്തരം കത്തെഴുതിയിട്ടും ആവശ്യത്തിന് കിട്ടാത്ത സ്ഥിതിയാണ്. വില കൊടുത്തുവാങ്ങാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം ഡോസ് കോവാക്സിൻ അടുത്തയാഴ്ചയോടെ ആവശ്യമുണ്ട്. നിരന്തര ആവശ്യത്തെ ത്തുടർന്ന് വ്യാഴാഴ്ച 50,000 ഡോസ് എത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ചുരുങ്ങിയത് 15,000 ഡോസ് വാക്സിൻ ഉണ്ടെങ്കിലേ എല്ലാവർക്കും രണ്ടാം ഡോസ് എടുക്കാൻ കഴിയൂ. വ്യാഴാഴ്ച എത്തിയ 50,000 ഡോസ് 14 ജില്ലകൾക്കായി വീതം വെച്ചപ്പോൾ ഓരോ ജില്ലയ്ക്കും ആവശ്യമുള്ളതിന്റെ നാലിലൊന്ന് മാത്രമേ എത്തിയിട്ടുള്ളൂ. 28 മുതൽ 42 ദിവസത്തിനകമാണ് കോവാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടത്. മേയ് അവസാനത്തോടെ കോവാക്സിൻ ആദ്യഡോസ് എടുത്ത മിക്കവരും 42 ദിവസം പിന്നിടുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കോവാക്സിന്റെ ഉത്പാദകരായ ഭാരത് ബയോടെക്കിന്റെ ഉത്പാദനം കുറവായതാണ് വാക്സിൻ ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. Content Highlights: vaccine shortage in kerala
from mathrubhumi.latestnews.rssfeed https://ift.tt/34p3JPn
via
IFTTT