Breaking

Friday, May 28, 2021

റെക്കോഡ് ഉയരത്തിൽ നിഫ്റ്റി: സെൻസെക്‌സിൽ 291 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസം നിഫ്റ്റി റെക്കോഡ് ഉയരംകുറിച്ചു. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്കും കരുത്തുപകർന്നത്. സെൻസെക്സ് 291 പോയന്റ് നേട്ടത്തിൽ 51,406ലും നിഫ്റ്റി 99 പോയന്റ് ഉയർന്ന് 15,437ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 419 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഒഎൻജിസി, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗ്ലെൻമാർക്ക് ഫാർമ, ഇന്ത്യൻ ബാങ്ക്, ആദിത്യ ബിർള ഫാഷൻ തുടങ്ങി 96 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2RRfjjx
via IFTTT