Breaking

Saturday, May 29, 2021

യു.എ.ഇ.യിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങിമരിച്ചു

പന്തീരാങ്കാവ് : യു.എ.ഇ.യിലെ ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങിമരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശിനി റഫ്സ മഹ്റൂഫാണ് (32) മരിച്ചത്. ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവേയാണ് അപകടം. അജ്മാനിൽ താമസിക്കുന്ന കുടുംബം വെള്ളിയാഴ്ച രാവിലെയാണ് ഉമ്മുൽഖുവൈനിലെ ബീച്ച് സന്ദർശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസ്സുള്ള മക്കൾ ആരിഫും ഐറയും തിരയിൽപ്പെട്ടത് കണ്ടാണ് റഫ്സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയിരുന്നു. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, ചാരിറ്റി കോ-ഓർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ഇത്തിസലാത്ത് ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ്. കോഴിക്കോട് ഒളവണ്ണ മാത്തറ എടക്കാട്ട് ഹൗസിൽ ടി. കോയദീൻ (മുസ്ലിംലീഗ് ഒളവണ്ണ മേഖല ട്രഷറർ), സഫിയ (ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം) ദമ്പതിമാരുടെ മകളാണ് റഫ്സ. സഹോദരങ്ങൾ: ഡോ. റജുൽ (കോട്ടപറമ്പ് ഗവ. ആശുപത്രി), രഹ്ന. Content highlight: Malayali house wife drowns in UAE


from mathrubhumi.latestnews.rssfeed https://ift.tt/2RLC4Wf
via IFTTT