ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിക്കാൻ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സ്രവം ശേഖരിച്ചുകൊണ്ടുള്ള ആർ.ടി-പി.സി.ആർ. പരിശോധനയ്ക്ക് ബദലായി ലളിതമായ മാർഗംവരുന്നു. കൗൺസിൽ ഫോർ സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിലുള്ള നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) ആണ് ഇത് വികസിപ്പിച്ചത്. പ്രത്യേക ഉപ്പുലായിനി കവിൾക്കൊള്ളുകയും അത് ഒരു ട്യൂബിലേക്ക് തുപ്പി ശേഖരിക്കുകയും ആണ് പുതിയ രീതി. ഈ സാംപിൾ പരിശോധനാ ലാബിൽ അന്തരീക്ഷ താപനിലയിൽ ഒരു പ്രത്യേക ലായിനിയിൽ ഇറക്കിവെക്കും. പിന്നീട് ചൂടാക്കിയെടുത്താണ് ആർ.ടി-പി.സി.ആർ. പരിശോധന നടത്തുക. മൂന്നു മണിക്കൂറിനകം ഫലം അറിയാനാവുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ കൃഷ്ണ ഖൈർനാർ പറഞ്ഞു. സ്വയം സാംപിൾ ശേഖരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള ലാബ് ടെക്നീഷ്യൻമാരാണ് ഇപ്പോൾ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്കുള്ള സ്രവം എടുക്കുന്നത്. വേണ്ടത്ര സ്രവം ലഭിക്കാതിരിക്കലും സ്രവം നഷ്ടപ്പെടലും അപൂർവമായെങ്കിലും ഉണ്ടാവാറുണ്ട്. Content Highlights:Coronavirus RTPCR test
from mathrubhumi.latestnews.rssfeed https://ift.tt/34pzWWR
via
IFTTT