തിരുവനന്തപുരം: കവി എ. അയ്യപ്പന് കേരള സർവകലാശാലയുടെ വൈസ് ചാൻസലർ പദവി സമ്മാനിച്ച എസ്.സി.ഇ.ആർ.ടി. ഒടുവിൽ തെറ്റുതിരുത്തി. പന്ത്രണ്ടാം ക്ലാസ് അന്ത്രോപ്പോളജി വിദ്യാർഥികളുടെ പാഠപുസ്തകത്തിലാണ് ഡോ. അയിനപ്പള്ളി അയ്യപ്പൻ എന്ന ഡോ. എ. അയ്യപ്പനുപകരം കവി എ. അയ്യപ്പന്റെ ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചിരുന്നത്. മദ്രാസ് സർക്കാരിൽ മ്യൂസിയം ഡയറക്ടറായി വിരമിച്ച ഡോ. അയിനപ്പള്ളി അയ്യപ്പൻ 1969-ലാണ് കേരള സർവകലാശാലാ വൈസ് ചാൻസലറായത്. വ്യക്തികളുടെ ചരിത്രം പ്രതിപാദിക്കുന്ന പത്താം യൂണിറ്റിലായിരുന്നു കവിയുടെ ചിത്രം തെറ്റായി നൽകിയത്. തെറ്റുകണ്ടെത്തിയതിനെത്തുടർന്ന് എസ്.സി.ഇ.ആർ.ടി. പാഠപുസ്തകം ലഭ്യമാക്കുന്ന സമഗ്ര പോർട്ടലിലെ ചിത്രം തിരുത്തി. 2015-ൽ അച്ചടിച്ച പുസ്തകത്തിൽ ചിത്രം തെറ്റായാണ് നൽകിയിട്ടുള്ളത്. 200-ൽത്താഴെ പുസ്തകങ്ങളാണ് അച്ചടിച്ചിരുന്നത്. ഇൗ വർഷം അച്ചടിക്കുന്നവയിൽ ശരിയായ ചിത്രം ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ പ്രസാദ് പറഞ്ഞു. Content Highlights:SCERT, Poet A Ayyappan,Kerala university, Vice-Chancellor
from mathrubhumi.latestnews.rssfeed https://ift.tt/3fOqdyB
via
IFTTT