Breaking

Monday, May 31, 2021

ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം കുറഞ്ഞു;പ്രമേയം ഇന്ന് നിയമസഭയില്‍

കൊച്ചി: ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം ഗണ്യമായി കുറഞ്ഞു. വാട്സാപ്പ് സന്ദേശങ്ങൾപോലും ചില ദ്വീപുകളിൽ ലഭിക്കുന്നില്ല. മൊബൈലിൽ 4 ജി കാണിക്കുന്നുണ്ടെങ്കിലും രണ്ടുദിവസമായി സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്നു. ലോക്ഡൗൺ ആയതിനാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം ഓൺലൈനായി നടക്കുന്നതിനിടെയാണിത്. അതിനിടെ രഹസ്യദൗത്യവുമായി ലക്ഷദ്വീപിലെ ബി.ജെ.പി. സംഘം ഡൽഹിയിലെത്തി. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജി, വൈസ് പ്രസിഡന്റ് കെ.പി. മുത്തുക്കോയ എന്നിവരാണ് എത്തിയത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയും ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുള്ളക്കുട്ടി തിങ്കളാഴ്ച ഇവർക്കൊപ്പം ചേരും. പുതിയ ഭരണപരിഷ്കാരങ്ങൾ വിവാദമായതും ദ്വീപുജനത എതിരായതും ബി.ജെ.പി.യെ മുൾമുനയിലാക്കിയിരിക്കുകയാണ്. പ്രമേയം ഇന്ന് നിയമസഭയിൽ തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച നിയമസഭ പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിക്കുക


from mathrubhumi.latestnews.rssfeed https://ift.tt/2SKL6CH
via IFTTT