Breaking

Wednesday, May 26, 2021

സെൻസെക്‌സിൽ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, എസ്ബിഐ, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബെർജർ പെയിന്റ്സ്, ബിപിസിഎൽ, ബാർഗർ കിങ് ഇന്ത്യ, ഫൈസർ തുടങ്ങി 52 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. ബുദ്ധപൂർണിമ പ്രമാണിച്ച് സെറ്റിൽമെന്റ് ഹോളിഡെയാണിന്ന്. ട്രേഡിങ് നടക്കുമെങ്കിലും ക്ലിയറിങും സെറ്റിൽമെന്റും സാധ്യമാകില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2QXlP84
via IFTTT