Breaking

Saturday, May 29, 2021

കൊടകര കുഴൽപ്പണം: പ്രതിയുടെ അമ്മ കവർച്ചപ്പണംകൊണ്ട് വാങ്ങിയ സ്വർണം ഹാജരാക്കി

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികളിൽ ഒരാൾ കവർച്ചപ്പണംകൊണ്ട് വാങ്ങിയ സ്വർണം അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാക്കി. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് 13.76 പവൻ സ്വർണം ഹാജരാക്കിയത്. ആറാംപ്രതിയായ മാർട്ടിന്റെ വെള്ളാംകല്ലൂരിലെ വീട്ടിൽനിന്ന് ഒൻപതുലക്ഷം രൂപയും പത്തരലക്ഷത്തിന്റെ ഇടപാടുരേഖകളും കണ്ടെത്തിയിരുന്നു. മൊത്തം 19.5 ലക്ഷത്തിന്റെ പണവും വസ്തുക്കളും രേഖകളുമാണ് അന്ന് കണ്ടെടുത്തത്. അതിൽ അഞ്ചുലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളാണ് ഹാജരാക്കിയത്. അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂർ: കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് കാറും മൂന്നരക്കോടി രൂപയും കവർന്ന കേസിൽ അഞ്ചു പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. കൂത്തുപറമ്പ് കണ്ടേരി മഷറിക് മഹലിൽ മുഹമ്മദ് അലി, വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് വീട്ടിൽ രഞ്ജിത്, കോടാലി വെട്ടിയാട്ടിൽ ദീപക് എന്ന ശങ്കരൻ, വെള്ളാങ്കല്ലൂർ തരൂപീടികയിൽ ഷുക്കൂർ, ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിൽ റഹീം എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശ്ശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്. അന്തസ്സംസ്ഥാന മാഫിയാ ബന്ധങ്ങൾ സംശയിക്കുന്നതിനാലും പരാതിയിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തുക കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതിനാലും പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുള്ളതിനാലും ജാമ്യാപേക്ഷ നിരസിക്കണമെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3wyrSz0
via IFTTT