ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പർ ബ്ലഡ് മൂണും പൂർണ ചന്ദ്ര ഗ്രഹണവും ദൃശ്യമായി. പസഫിക് സമുദ്രം, ഓസ്ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറൻ തീരം ഏഷ്യയുടെ കിഴക്കൻ തീരം വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലാണ് സൂപ്പർ ബ്ലഡ് മൂൺ ദൃശ്യമായത്. ഇന്ത്യയിൽസിക്കിം ഒഴികെയുള്ളവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു ചന്ദ്രഗ്രഹണവും സൂപ്പർ ബ്ലഡ് മൂണും ദൃശ്യമായത്. ബുധനാഴ്ച വൈകിട്ട് 3.15 നും 6.23 നും ഇടയിലായിരുന്നുവടക്കുകിഴക്കൻസംസ്ഥാനങ്ങളിൽ ദൃശ്യമായത്.സോഷ്യൽ മീഡിയകൾ വഴി ഈ അപൂർവ്വ ആകാശദൃശ്യങ്ങൾ നിരവധി പേരാണ് പങ്കുവെച്ചത്.പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണുന്നതിനെ ബ്ലഡ് മൂൺ എന്ന് പറയുന്നു.സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ അഥവാ പൂർണ ചന്ദ്രഗ്രഹണം. പൂർണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനിൽ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാവുന്നു. ഇങ്ങനെയാണ് സൂപ്പർ ബ്ലഡ് മൂൺ ഉണ്ടാവുന്നത്.പൂർണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലാണ് വരിക. സൂപ്പർ ബ്ലഡ് മൂൺ, ന്യൂഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ | photo: PTI യാസ് ചുഴലിക്കാറ്റ് മൂലം മേഘാവൃതമായ അന്തരീക്ഷം മൂലം ഒഡിഷ, ബംഗാൾ, അസം സംസ്ഥാനങ്ങളിൽ സൂപ്പർ ബ്ലഡ് മൂൺ ദൃശ്യമായില്ല. എന്നാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഗ്രഹണത്തിന്റെ അവസാന ഭാഗം ദൃശ്യമായി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഈ ആകാശകാഴ്ചയുടെ അപൂർവ്വ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. Content Highlight: Super Blood Moon
from mathrubhumi.latestnews.rssfeed https://ift.tt/3hUVZfM
via
IFTTT