Breaking

Friday, May 28, 2021

സംസ്ഥാനാതിര്‍ത്തിയില്‍ അസം എംഎല്‍എയ്ക്ക് നേരെ വെടിവെപ്പ്;എംഎല്‍എയും സംഘവും ഓടിരക്ഷപ്പെട്ടു

ഗുവഹാത്തി: അസമിലെ കോൺഗ്രസ് എംഎൽഎയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിവെപ്പ്. അയൽസംസ്ഥാനമായ നാഗാലാൻഡുമായി അതിർത്തിപങ്കിടുന്ന പ്രദേശത്തെ വനമേഖല സന്ദർശിക്കാനെത്തിയപ്പോഴാണ് എംഎൽഎ രൂപ് ജ്യോതി കുർമിയ്ക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവർക്കും നേർക്ക് ആക്രമണമുണ്ടായത്. നാഗാലാൻഡിന്റെ അതിർത്തി പ്രദേശത്ത് നിന്നാണ് ഇവർക്ക് നേരെ വെടിവെപ്പുണ്ടായതെന്ന് മുതിർന്ന പോലീസുദ്യോഗസ്ഥൻ അറിയിച്ചു. ദോസ്സോയി താഴ് വരയിലെ സംരക്ഷിത വനമേഖലയിൽ നടക്കുന്ന അനധികൃത കയ്യേറ്റം പരിശോധിക്കാനെത്തിയതിനിടെയായിരുന്നു ആക്രമണമെന്ന് എന്ന് പോലീസ് വ്യക്തമാക്കി. എംഎൽഎയും സംഘവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂന്ന് മാധ്യമപ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റാതായാണ് റിപ്പോർട്ട്. വെടിവെപ്പിൽ നിന്ന് എംഎൽഎയും കൂട്ടരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അന്വേഷണം നടത്താനും സാഹചര്യം വിലയിരുത്താനും നിർദേശിച്ചിട്ടുണ്ട്. നാഗാലാൻഡ് അതിർത്തി പ്രദേശത്ത് രണ്ട് പതിറ്റാണ്ടിലേറെയായി അതിർത്തി തർക്കവും വെടിവെപ്പും പതിവാണ്. എംഎൽഎയ്ക്ക് നേരെ വെടിവെപ്പുണ്ടായ വനഭാഗം തർക്കമേഖലയാണെന്ന് ജോർഹത് ജില്ലാ പോലീസ് മേധാവി അങ്കുർ ജയിൻ പറഞ്ഞു. അതിർത്തി പ്രദേശത്തെ ഗ്രാമീണർ പരിഭ്രാന്തരായതിനെ തുടർന്ന് നടത്തിയ ആക്രമണമാണിതെന്ന് പിന്നീട് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. Video: Bullets Whiz Past Assam MLA, Others Amid Gunfire In State Border https://t.co/QYC6ORvr4o pic.twitter.com/whh63ZKoDm — Tech Superheroes (@SuperheroesTech) May 27, 2021 Content Highlights: Bullets Whiz Past Assam Congress MLA Others Amid Gunfire At State Border


from mathrubhumi.latestnews.rssfeed https://ift.tt/3wFChsy
via IFTTT