Breaking

Friday, May 28, 2021

ചുഴലിക്കാറ്റിന്റെ സ്വാധീനം; കാലവർഷം നേരത്തേ

ന്യൂഡൽഹി: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകൾ കേരളത്തിൽ കാലവർഷം നേരത്തേ എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി.). ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് രാജ്യത്തെ വടക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിന്റെ സ്വാധീനം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് ഒരുദിവസം നേരത്തേയാക്കുമെന്നാണ് പ്രവചനം. ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. എന്നാൽ, ഇത്തവണ മേയ് 31-നുതന്നെ കാലവർഷം തുടങ്ങുമെന്ന് ഐ.എം.ഡി. അറിയിച്ചു. കഴിഞ്ഞ വർഷവും ചുഴലിക്കാറ്റുകൾ കാലവർഷം നേരത്തേ ആക്കിയിരുന്നു. 2020-ൽ കാലവർഷത്തിനു മുന്നോടിയായി രൂപപ്പെട്ട അംഫൻ, നിസർഗ ചുഴലിക്കാറ്റുകളുടെ സ്വാധീനത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തി. ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നായിരുന്നു കഴിഞ്ഞവർഷത്തെ പ്രവചനം. അതേസമയം, രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ കാലവർഷം രണ്ടാഴ്ച വൈകുമെന്നും പ്രവചനമുണ്ട്. കിഴക്കൻ തീരത്ത് വീശിയ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിനുകാരണം. 1804 മുതൽ ഒഡിഷ തീരത്തെത്തിയ 138 ചുഴലിക്കാറ്റുകളിൽ കാലവർഷത്തിനു മുന്നോടിയായി എത്തുന്ന 14-ാമത്തെ ചുഴലിക്കാറ്റാണ് യാസ്. Content highlights: Cyclone Yaas may bring monsoon early in Kerala


from mathrubhumi.latestnews.rssfeed https://ift.tt/34mhTRn
via IFTTT