ന്യൂഡൽഹി: ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നതിന് തടസ്സമില്ലെന്നും എന്നാൽ നിയമങ്ങൾ അനുസരിക്കേണ്ടി വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യാടുഡേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക്, വാട്സാപ്പ്, ലിങ്കിഡ്ഇൻ തുടങ്ങിയവയ്ക്ക് 130 കോടിയോളം ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. ആളുകൾ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുകയും അതിലൂടെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയും വേണം. അതിനെ ഞങ്ങൾ മാനിക്കുന്നു. വിദേശ കമ്പനികൾ ഇവിടെ ബിസിനസ് നടത്തുന്നതിൽ യാതൊരു പ്രശ്നവുമില്ല. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലല്ല പ്രശ്നം. അത് ദുരുപയോഗം ചെയ്യുന്നതിലാണ് പ്രശ്നം. അങ്ങനെ സംഭവിക്കുമ്പോൾ പിന്നെ എന്താണ് ചെയ്യുക രവിശങ്കർ പ്രസാദ് ചോദിച്ചു. ഇത്തരം ദുരുപയോഗങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക മാധ്യമ കമ്പനികളോട് ഒരുപരാതി പരിഹാര ഉദ്യോഗസ്ഥനെ ഇന്ത്യയിൽ നിയമിക്കാൻ പുതിയ ഐടി നിയമത്തിൽ നിർദേശിച്ചിട്ടുണ്ട്. യുഎസിൽ പരാതിപ്പെടുന്നതിന് പകരം ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ സൗകര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം, കലാപം, ഭീകരത, ബലാത്സംഗം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നു. വ്യാജ സന്ദേശങ്ങളുടെ ഉത്ഭവം അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ വിധിന്യായങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഉദാഹരണത്തിന് 2020 ലെ ഡൽഹി കലാപത്തിൽ, ശക്തമായ ഡിജിറ്റൽ ഫോറൻസിക് തെളിവുകൾ ഉണ്ടായത് കാരണം നിരവധി ആളുകൾ പിടിക്കപ്പെട്ടു. അതിനാൽ നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കേണ്ടത് ഈ സാമൂഹിക മാധ്യമ കമ്പനികളുടെ കടമയാണെന്നും സാധാരണ വാട്സാപ്പ് ഉപയോക്താക്കളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/34sBkb3
via
IFTTT