Breaking

Wednesday, May 26, 2021

ആരാധകന്റെ അതിക്രമം; സൊണാലി കുല്‍ക്കര്‍ണിയുടെ അച്ഛന് കുത്തേറ്റു

പുണെ: നടി സൊണാലി കുൽക്കർണിയുടെ അച്ഛനുനേരേ അതിക്രമം. പുണെയിലുള്ള നടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് പിതാവ് മനോഹർ കുൽക്കർണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 7 മണിക്കാണ് സംഭവം അരങ്ങേറുന്നത്. അജയ് ഷെഡ്ഗേ എന്നാണ് പ്രതിയുടെ പേര്. സംഭവസ്ഥലത്ത് പോലീസ് ഉടൻ തന്നെ എത്തുകയും പരിസരപ്രദേശത്ത് നിന്ന് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ നടിയുടെ ആരാധകനാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനോഹർ കുൽക്കർണിയുടെ സ്ഥിതി ഗുരുതരമല്ല. മറാഠി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്.മറാഠി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്. ഈയടുത്തായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുകയാണ് താരം. Content Highlights:Actor Sonali Kulkarni's Father Manohar Attacked With Knife by Fan


from mathrubhumi.latestnews.rssfeed https://ift.tt/2TncHdP
via IFTTT