Breaking

Sunday, May 30, 2021

വീട്ടുമുറിയിൽ ഇപ്പോഴും 'പബ്ജി ഗെയിം'; കുട്ടികളുടെ കളി വി.പി.എൻ. വഴി

കണ്ണൂർ: വീട്ടുമുറിയിലെ ഓൺലൈൻ പഠനത്തിനിടയിൽ നിരോധിച്ച പബ്ജി ഗെയിമും. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികളുടെ കളി വി.പി.എൻ. (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സാങ്കേതികവിദ്യ ഉപയോഗിച്ച്. നിർത്തിയ കളിയിലൂടെ എങ്ങനെ പണം നഷ്ടപ്പെടുന്നുവെന്ന അങ്കലാപ്പിലാണ് രക്ഷിതാക്കൾ. വെടിവെക്കൽ ഗെയിമിൽ പണം നഷ്ടപ്പെട്ടിട്ടും സൈബർസെല്ലിൽ രേഖാമൂലം പരാതി നൽകാൻ അവർ മടിക്കുന്നു. പബ്ജിയുടെ ഇന്ത്യൻ വേർഷൻ നിരോധിച്ചെങ്കിലും ഗെയിം ഇപ്പോഴും മുടങ്ങാതെ നടക്കുന്നു. കുട്ടികളടക്കം പഴയ അക്കൗണ്ടും പേരും ലെവലും തുടരുന്നു. മൊബൈൽ വഴി വി.പി.എൻ. ആപ്പുകൾ ഉപയോഗിച്ചാണ് മറ്റു രാജ്യങ്ങളിലെ ഐ.പി. അഡ്രസിൽ ഇവിടെയിരുന്ന് പബ്ജി കളിക്കുന്നത്. ഒരാൾക്ക് കിട്ടിയ ലിങ്ക് മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നു. വെടിവെപ്പ് നടത്തുമ്പോൾ ആയുധങ്ങളും പടച്ചട്ടയും വാങ്ങലും (പർച്ചേസിങ്) സൈറ്റിലൂടെ നടക്കുന്നു. കളിച്ച് പരാജയപ്പെട്ടവർ രക്ഷിതാക്കൾ അറിയാതെ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് ലെവൽ കൂട്ടുന്നു. വീട്ടുകാർ അറിയാതെയാണ് പണം ചോരുന്നത്. ഫെയ്സ്ബുക്ക് ലിങ്ക് വഴിയടക്കം അക്കൗണ്ട് ആക്കുന്നതിനാൽ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കണമെന്ന് പോലീസ് സൈബർ സെൽ പറയുന്നു. കുടുംബശ്രീ ബാലസഭയിലൂടെ ഇത്തരം വിഷയത്തിൽ വേണ്ട ജാഗ്രത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നുണ്ട്. കാസർകോട് ജില്ലയിലൽ 16345 കുട്ടികളിലേക്ക് ഇതിന്റെ സന്ദേശം നൽകിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ 40,000 കുട്ടികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കും. ഈ കളി കുറ്റമാണ് :രാജ്യത്ത് നിരോധിച്ച ഒരു ഗെയിം വി.പി.എൻ. വഴി എടുത്ത് കളിക്കുന്നത് വലിയ കുറ്റമാണ്. അത് തടയണം. അക്കൗണ്ടിൽനിന്ന് പണം പോയാലും ഇതുമൂലം പരാതി പറയാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ. രക്ഷിതാക്കൾ ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യണം. ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ


from mathrubhumi.latestnews.rssfeed https://ift.tt/3yNXP8o
via IFTTT