Breaking

Thursday, May 27, 2021

രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചത് 4.35 കോടി പേർ

ന്യൂഡൽഹി: അറുപതുവയസ്സിന് മുകളിലുള്ളവരിൽ 42 ശതമാനവും 45-ന് മുകളിലുള്ളവരിൽ 34 ശതമാനവും കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. വാക്സിന്റെ രണ്ടുഡോസുകളും കുത്തിവെച്ചവരുടെ എണ്ണം 4.35 കോടിയാണ്. 15.71 കോടി ആളുകൾ ആദ്യഡോസ് സ്വീകരിച്ച് രണ്ടാമത്തേതിനായി കാത്തിരിക്കുന്നു. 20 കോടിയിലധികം ആളുകളാണ് ഇന്ത്യയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് തൊട്ടുതാഴെ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്കയിൽ 162 ദിവസംകൊണ്ട് 28.7 കോടി ആളുകൾക്ക് വാക്സിൻ നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/3oTVCDH
via IFTTT