Breaking

Sunday, May 30, 2021

ബാലഗോപാലിന്റെ ബജറ്റ്: പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും, അവതരണം ജൂൺ നാലിന്

തിരുവനന്തപുരം: ജൂൺ നാലിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും. ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും. പതിവുപോലെ ദീർഘമാകില്ലെന്നുമാത്രം. സർക്കാർ തുടർന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. ഒപ്പം അതിദാരിദ്ര്യനിർമാർജനം ഉൾപ്പടെയുള്ള നയങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾക്കും രൂപംനൽകും. തോമസ് ഐസക്കിന്റെ ബജറ്റിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തില്ല. അതിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടരും. അതിന്മേലുള്ള കൂട്ടിച്ചേർക്കലുകളായിരിക്കും പുതിയ നിർദേശങ്ങൾ. ഈ വർഷം ജനുവരിയിൽ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാർശകൾ വന്നത്. ഇതിനനുസരിച്ച് കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകൾക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകൾ പുതിയ ബജറ്റിൽ ഉണ്ടാവും. പുതുക്കിയ ബജറ്റ് ജൂൺ നാലിന് അവതരിപ്പിക്കുമെങ്കിലും അത് ഉടൻ പാസാക്കാനാവില്ല. അടുത്ത സമ്മേളനംവരെ കാത്തിരിക്കണം. ബജറ്റ് പാസാക്കുന്നതുവരെയുള്ള ചെലവുകൾ നിർവഹിക്കാൻ പുതുക്കിയ വോട്ട് ഓൺ അക്കൗണ്ട് 10-ന് നിയമസഭയിൽ അവതരിപ്പിക്കും. Content Highlights: K.N. Balagopal, Budget


from mathrubhumi.latestnews.rssfeed https://ift.tt/3vyPpQ5
via IFTTT