Breaking

Tuesday, May 11, 2021

ബിഹാറിൽ ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തി; നാട്ടുകാർ പരിഭ്രാന്തരായി

പട്‌ന: ബിഹാറിലെ ബക്സറിൽ ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അമ്പതോളം മൃതദേഹങ്ങളാണ് യു.പി.-ബിഹാർ അതിർത്തിയിലുള്ള ചൗസ ഗ്രാമത്തിൽ ഒഴുകിയെത്തിയത്.പുലർച്ചെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കൂട്ടമായി ഒഴുകിയെത്തുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് അഞ്ച് മുതൽ ഏഴ് ദിവസത്തെ പഴക്കമുള്ളതായാണ് കരുതുന്നതെന്നും അധികൃതർ പറഞ്ഞു. ആളുകൾ കോവിഡ് പടരുമോയെന്ന പേടിയിലാണ്. ഉത്തർപ്രദേശിൽനിന്ന് ഒഴുകി എത്തിയവയാകാം ഇവയെന്നാണ് പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങൾ സംസ്കരിക്കാനോ ദഹിപ്പിക്കാനോ സ്ഥലം ലഭിക്കാതെ വന്നതിനാൽ ബന്ധുക്കൾ ഒഴുക്കിവിട്ടതാവാമെന്നും അവർ പറഞ്ഞു. സംഭവത്തെച്ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3bhAce8
via IFTTT